Map Graph

സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ, തോപ്പ്

തൃശ്ശൂർ നഗരകേന്ദ്രത്തിൽനിന്നും ഒരു കിലോമീറ്ററോളം കിഴക്കുമാറി, ജൂബിലി മിഷൻ ഹോസ്പിറ്റൽ, ലൂർദ്ദ് പള്ളി എന്നിവയ്ക്കു സമീപം സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് തോപ്പ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. ആൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയമാണിത്. 1982-ൽ തനതായ മേൽനോട്ടത്തിലായ ഈ വിദ്യാലയം അതുവരെ, തൃശ്ശൂരിൽ തന്നെയുള്ള സെന്റ് തോമസ് കോളേജ് ഹൈയർ സെക്കൻഡറി സ്കൂളിന്റെ ശാഖ മാത്രമായിരുന്നു. ഇപ്പോൾ തൃശ്ശൂർ അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിച്ചുവരുന്നത്. 5 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകൾ ഇവിടെ നടക്കുന്നു.

Read article